Monday, December 15, 2025

റിമോട്ട് കോൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ! മലപ്പുറം തിരൂരിൽ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

തിരൂർ : റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിൻ്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

വൈകുന്നേരം പള്ളിയിൽ നിസ്കാരത്തിനായി പോകുന്നതിനിടെ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉടനെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

Related Articles

Latest Articles