Monday, December 22, 2025

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കണം; സ്വകാര്യ ബസ്സുകൾക്ക് നിർദ്ദേശംനല്കി എറണാംകുളം കളക്ടർ, തീരുമാനം വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ

കൊച്ചി: ഇനിമുതൽനിർബന്ധമായും സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവുമായി എറണാംകുളം ജില്ലാകളക്ടർ. വിദ്യാർത്ഥികളുടെ യാത്ര സൗകര്യവുമായി ബന്ധപ്പെട്ട എൻ എസ് കെ ഉമേഷിന്റെ അദ്ധ്യക്ഷതയിലുള്ള യോഗത്തിലാണ് കളക്ടർ തീരുമാനം വ്യക്തമാക്കിയത്. വിദ്യാർഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വിദ്യാർത്ഥികൾക്ക് നിരക്കിളവുള്ളത്. വിദ്യാർത്ഥികൾ വരിയായി നിന്ന് ബസുകളിൽ കയറണം. വാതിൽ അടക്കാതെ ബെല്ല് അടിക്കരുത്. ബസ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

Related Articles

Latest Articles