അദ്ധ്യാപകന് നേരെ വധഭീഷണി മുഴക്കിയ 14കാരനായ മുസ്ലിം വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഫ്രാന്‍സിലെ സാവിഗ്നിലെ ടെമ്പിളിലെ ലാ ഗ്രേഞ്ച് ഡു ബോയിസ് കോളേജിലാണ് സംഭവമുണ്ടായത്.
മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റിയെന്ന അദ്ധ്യാപകനെ കൊലപ്പെടുത്തി ഏറെ നാള്‍ കഴിയും മുന്‍പാണ് ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകന് നേരെ വിദ്യാര്‍ത്ഥി ഭീഷണി ഉയര്‍ത്തിയത്.
തുടര്‍ന്ന് അദ്ധ്യാപകന്‍ വിവരം സ്ക്കൂള്‍ അധികൃതരെയും, പൊലീസിനെയും വിവരമറിയിക്കുകയും ശേഷം സ്ക്കൂളിലെത്തി പോലീസ് വിദ്യാര്‍ത്ഥിയെ പിടികൂടുകയും ചെയ്തു. ഒരു ഇലക്‌ട്രിക് തോക്കും വിദ്യാര്‍ത്ഥിയില്‍ നിന്ന് കണ്ടെടുത്തു. നിരോധിത ആയുധം കൈവശം വച്ചതിനും വിദ്യാര്‍ത്ഥിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

