ബെംഗളൂരു: നന്ദിഹില്‍സില്‍ (Nandi Hills) ട്രെക്കിങ്ങിനിടെ 19 കാരൻ കാല്‍വഴുതിവീണ് പാറയിടുക്കില്‍ കുടുങ്ങി. ദില്ലി സ്വദേശി നിശാങ്കിനെ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയും (Indian Air Force) ചിക്കബെല്ലാപൂർ പോലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു സൈന്യം ദൗത്യം നടപ്പിലാക്കിയത്.
300 അടി താഴ്ചയിലാണ് യുവാവ് കുടുങ്ങിയത്. ഞായറാഴ്ച രാവിലെയാണ് യുവാവ് ട്രെക്കിങ് ആരംഭിച്ചത്. ഇതിനിടെ കാല് വഴുതിവീണു. യുവാവുതന്നെയാണ് പാറയിടുക്കില്‍ കുടുങ്ങിയ കാര്യം ഫോണില്‍ പോലീസിനെയും വീട്ടുകാരെയും അറിയിച്ചത്. ഹെലികോപ്റ്ററിൽനിന്ന് കയർവഴി കമാൻഡോ താഴെയെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പോലീസും സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…