India

ശ്രേഷ്ഠം മലയാളം; ഇന്ന് ലോകമാതൃഭാഷാ ദിനം; കൂടുതൽ അറിയാം… കൂടുതൽ സ്നേഹിക്കാം… നമ്മുടെ മാതൃഭാഷയെ

ഇന്ന് ലോകമാതൃഭാഷാ ദിനം(International Mother Language Day 2022). ഇതോടനുബന്ധിച്ച് എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാർത്ഥികൾ ഭാഷാപ്രതിജ്ഞയെടുക്കും. കോവിഡ്‌ ആരംഭിച്ചശേഷം വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഒരുമിച്ചെത്തുന്ന ദിവസംകൂടിയാണിത്‌. പകൽ 11ന്‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ്‌ പ്രതിജ്ഞ. മലയാളം പണ്ഡിതർ, എഴുത്തുകാർ, സാംസ്കാരിക നായകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്കൂളുകളിലെ ചടങ്ങിൽ പങ്കെടുക്കും.

ഭാഷാപ്രതിജ്ഞ

‘മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്.’

മാതൃഭാഷാ ദിനം ആഘോഷിക്കുന്നതെന്തിന്?

ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാൽ ഫെബ്രുവരി 21 നമ്മൾ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു ദിനമാണ് ലോകമാതൃഭാഷാ ദിനം എന്ന് പറയാം. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്. 1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു.

അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാകിസ്ഥാനില്‍, അതായതു ഇന്നത്തെ ബംഗ്ലാദേശ്ശിൽ കൂടുതലും. അവരാണ് തങ്ങളുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആരംഭിച്ച പ്രക്ഷോഭത്തെ വെടിയുണ്ടകൾ കൊണ്ടാണ് ഭരണകർത്താക്കൾ നേരിട്ടത്. ഇതിനുപിന്നാലെ 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവയ്പ്പു നടന്നു. നിരവധിപേര്‍ ഇതിൽ കൊല്ലപ്പെട്ടു.

തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള ഈ സമരം ഒരു പൗരാവകാശ പ്രശ്‌നമാണ്. ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് ഇന്നും നമുക്കില്ല. ഭരണഭാഷ മലയാളത്തിൽ ആയിട്ടും ഇംഗ്ലീഷിൽ എഴുതിയാൽ മാത്രം അപേക്ഷകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും അധികാര കസേരയിൽ വിലസുന്നുണ്ട്. നവമാധ്യമങ്ങളുടെ വളർച്ചകാലത്ത് ഭാഷകൾക്കും ആഗോളവൽക്കരണം സംഭവിച്ചിരിക്കുകയാണ്. ചാറ്റ് ഭാഷയും, സോഷ്യൽ മീഡിയ ഭാഷയും സജീവമായതോടെ ഭാഷകളിൽ വൈരുദ്ധ്യവും വൈവിധ്യങ്ങളും ചേക്കേറി. കോവിഡും, ലോക്ക്ഡൗണും സമ്മാനിച്ച ഓൺലൈൻ കാലത്ത് ഭാഷയുടെ അതിർവരമ്പുകൾ സാഹിത്യാദി സൃഷ്ടികളിൽ കൂടുതൽ തെളിമയോടെ നിറഞ്ഞു തുടങ്ങി. ആറു മലയാളികൾക്ക് നൂറുമലയാളം എന്ന ചൊല്ല് ഇന്നും സജീവമാണ്. ഭാഷയുടെ പ്രാദേശിക സ്വത്വത്തെ എടുത്തുകാട്ടുന്ന ഈ കാലത്ത് ലോകം മുഴുവൻ മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്.

B4 Admin

Recent Posts

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

4 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

4 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

4 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

4 hours ago

അക്രമരാഷ്ട്രീയത്തിന്മേൽ നീതിപീഠത്തിന്റെ കനത്ത പ്രഹരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും വിധിച്ചു!

ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…

5 hours ago

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…

5 hours ago