ukraine-medical-students-relieved
ന്യൂഡൽഹി: യുക്രൈയ്ൻ-റഷ്യ യുദ്ധം മൂലം ഇന്ത്യയിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാം. ഇത് സംബന്ധിച്ച് യുക്രൈയ്ൻ സർവ്വകലാശാലകളുടെ ബദൽ നിർദ്ദേശം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചു. ഇത് പ്രകാരം യുക്രൈയ്‌നിന് പുറത്ത് മറ്റ് രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാം.
യുക്രൈനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളായി തുടർന്ന് മറ്റ് രാജ്യത്ത് പഠനം പൂർത്തിയാക്കാം എന്നതാണ് മൊബിലിറ്റി പദ്ധതിയിലൂടെ സാധ്യമാകുന്നത്. നിലവിൽ പഠിയ്‌ക്കുന്ന സർവ്വകലാശാലയാണ് വിദ്യാർത്ഥികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കുന്നത്.
ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതോടെ പുതിയ സെമസ്റ്ററിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാൻ സാധിക്കും.ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്കാണ് യുക്രൈയ്ൻ സർവ്വകലാശാലകൾ നിർദ്ദേശിച്ച അക്കാദമിക് മൊബിലിറ്റി ആശ്വാസമായിരിക്കുന്നത്.
അതേസമയം യുക്രൈയിനിന് പുറത്തുള്ള മറ്റ് സർവ്വകലാശാലകളിലേയ്‌ക്ക് മാറുമ്പോൾ ഫീസ് നിരക്കിൽ വലിയ വർദ്ധനവുണ്ടാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…