പുകവലി ശീലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്നും പുകവലി ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്നും പഠനറിപ്പോർട്ടുകൾ. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി കാരണം രോഗികളായി മാറിയിരിക്കുന്നതെന്ന് ഗവേഷകനായ ഡോ. എവര്‍ ഗ്രെച്ച് പറയുന്നു. എന്നാൽ ഈ വിഷയത്തില്‍ 2009 ജനുവരി മുതല്‍ 2014 ജൂലൈ വരെ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയര്‍ മേഖലയില്‍ ഉണ്ടായ 3,300 ലധികം കേസുകളില്‍ ബ്രിട്ടീഷ് ഗവേഷകര്‍ പഠനം നടത്തിയിരുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
അതേസമയം 18 മുതല്‍ 49 വയസിനിടയിലുള്ള സ്ത്രീകള്‍ക്കാണ് ഇതുമൂലം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. സാന്ദ്ര സോഗാര്‍ഡ് ടോട്ടന്‍ബര്‍ഗ് പറയുന്നു. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കുമെന്നും ഗര്‍ഭകാലത്ത് പുകവലിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…