പോഷക ഗുണങ്ങള്‍
ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്.
ഗ്ലൈസെമിക് ഇന്‍ഡെക്‌സ്
തേനിന്റെ ഗ്ലൈസെമിക് സൂചിക പഞ്ചസാരയേക്കാള്‍ കുറവാണ്. അതായത,് തേന്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറഞ്ഞിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് വര്‍ദ്ധിക്കുന്നത് ഒഴിവാക്കും.
ദഹനം
തേനാണ് പഞ്ചസാരയേക്കാള്‍ പെട്ടെന്ന് ദഹിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയതിനാലാണിത്.
കലോറി
പഞ്ചസാരയേക്കാള്‍ കലോറി കുറവാണ് തേനിന്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറി അടങ്ങിയിട്ടുണ്ട്, തേനില്‍ ഇത് 22 കലോറി ആണ്. തേന്‍ പഞ്ചസാരയേക്കാള്‍ മധുരമുള്ളതായതിനാല്‍ കുറച്ച് മാത്രമേ ഉപയോഗിക്കു.
രുചി
തേനിന് അതിന്റേതായ ഒരു രുചി ഉണ്ട്. മറിച്ച് പഞ്ചസാരയാണെങ്കില്‍ മധുരം മാത്രമേ നല്‍കുകയുള്ളു.
കൂടുതല്‍ നാള്‍ സൂക്ഷിക്കാം – പഞ്ചസാരയെ അപേക്ഷിച്ച് തേന്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും. ഈര്‍പ്പം മൂലം തേന്‍ കേടാകില്ല. മറിച്ച്, പഞ്ചസാര ഈര്‍പ്പത്തെ ആകര്‍ഷിക്കുകയും പെട്ടെന്ന് കട്ടപിടിക്കുകയും ചെയ്യും.
ഊര്‍ജ്ജം നല്‍കും
പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യം കാരണം തേന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും വേഗത്തില്‍ ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും.
ചര്‍മ്മത്തിന് നല്ലത്
തേനില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു നീക്കം ചെയ്യാനവും വീക്കം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കും. പഞ്ചസാരയുടെ തന്മാത്രകള്‍ കൊളാജനുമായി ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ സംഭവിക്കും. ചുളിവുകളടക്കം പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…