കോട്ടയം: കേരളാ പോലീസ് ഉദ്യോഗസ്ഥന്റെ ഐ എസ് ഭീകരബന്ധം കണ്ടെത്തി എൻ ഐ എ. സൈബർ സെൽ എസ് ഐ റിജുമോനെയാണ് എൻ ഐ എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഐ എസ് മൊഡ്യുൾ കേസിൽ അടുത്തിടെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഭീകരരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. നിർണ്ണായകമായ രഹസ്യ വിവരങ്ങൾ ഇയാൾ ഭീകര സംഘങ്ങൾക്ക് ചോർത്തി നൽകിയതായാണ് കണ്ടെത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിൽ മതതീവ്രവാദ സംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിൽ ഇയാൾ ജോലി ചെയ്യുമ്പോഴാണ് നിർണായ വിവരങ്ങൾ കൈമാറിയത്. സംസ്ഥാന പോലീസിൽ പോപ്പുലർ ഫ്രണ്ടിനടക്കം വിവരങ്ങൾ ചോർത്തി നൽകിയ സംഭവങ്ങൾ മുന്നേയും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം സസ്‌പെൻഷൻ വിവരം കേരളാ പോലീസ് മറച്ചുവച്ചിരിക്കുന്നതായി ആരോപണമുണ്ട്. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് വാർത്താ കുറിപ്പിൽക്കൂടെ അറിയിക്കാറുണ്ട്. പക്ഷെ റിജുമോന്റെ സസ്പെന്ഷൻ വിവരം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭീകരവാദക്കേസിൽ എൻ ഐ എ അന്വേഷണം തുടരുകയാണ്. പാലക്കാട്, തൃശ്ശൂർ, ജില്ലകളിൽ വ്യാപകമായ പരിശോധനകൾ എൻ ഐ എ നടത്തിയിരുന്നു. കേരളത്തിൽ ഐ എസ് മൊഡ്യൂൾ രൂപീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകര സംഘമാണ് വലയിലായത്.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…