Saturday, December 13, 2025

പാകിസ്ഥാൻ ഇനി വിറക്കും; 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷി; പ്രതിരോധത്തില്‍ കരുത്ത് കൂടി ഭാരതം; അഗ്നി പ്രൈം പരീക്ഷണം വിജയം

ബാലസോര്‍: പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ഡോ. എപിജെ അബ്ദുല്‍കലാം ദ്വീപില്‍നിന്നായിരുന്നു പരീക്ഷണം. 1 000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം.

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്. ഉയര്‍ന്ന നിലയിലുള്ള കൃത്യതയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 000 കിലോ മീറ്റർ പരിധിയിലെ ലക്ഷ്യം പോലും അഗ്‌നി പ്രൈമിന് ഭേദിക്കാൻ സാധിക്കും. മിസൈൽ ലോഞ്ച് ചെയ്യാനെടുക്കുന്ന സമയവും കുറവാണ്. നേരത്തെ നടത്തിയ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചിരുന്നു.

Related Articles

Latest Articles