ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി നമൊഴിയുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്സിക്യൂട്ടിവിനും നല്‍കിയതായാണ് വിവരം. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു വര്‍ഷം ശേഷിക്കെയാണ് റെഡ്ഡി സ്ഥാനമൊഴിയാനൊരുങ്ങുന്നത്.
2021 ൽ കാലാവധി പൂർത്തിയാകുന്നതുവരെ പദവിയില്‍ തുടരാന്‍ കേന്ദ്ര സെക്രട്ടേറിയറ്റും ദേശീയ എക്സിക്യൂട്ടിവും റെഡ്ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം രാജിയിൽ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സിപിഐ ദേശീയ കൗണ്‍സില്‍ അടുത്ത മാസം യോഗംചേരും.

