ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ ഉപ്പും പഞ്ചസാരയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പ് ഒരു ധാതുവാണ്. ഇത് ദ്രാവകത്തിന്റെ അളവും പേശികളുടെ സങ്കോചങ്ങള്‍ നിയന്ത്രിക്കാനും ആവശ്യമാണ്. മറുവശത്ത്, പഞ്ചസാര ഒരു കാര്‍ബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്.
എന്നിരുന്നാലും, അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം പ്രതികൂലമായ ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. റെഡി-ടു ഈറ്റ് മീല്‍സ്, നൂഡില്‍സ്, ചീസ്, ഉപ്പിട്ട ലഘുഭക്ഷണങ്ങളായ ചിപ്‌സ്, സംസ്കരിച്ച മാംസങ്ങളായ ബേക്കണ്‍ എന്നിവയില്‍ നിന്നോ അച്ചാറുകള്‍, ജാം തുടങ്ങിയ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വഴിയോ ഉപ്പ് ഭക്ഷണത്തില്‍ വരാം.
ഷേക്കുകള്‍, പഴച്ചാറുകള്‍, മിഠായികള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവയില്‍ കൂടുതല്‍ മധുരം ചേര്‍ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഗുരുഗ്രാമിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയര്‍ എക്സിക്യൂട്ടീവ് ന്യൂട്രീഷ്യനിസ്റ്റ് ശിവാനി ബൈജല്‍ പറഞ്ഞു. ഉപ്പിന്റെയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഡൈനിംഗ് ടേബിളില്‍ ടേബിള്‍ സാള്‍ട്ട് ഷേക്കറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
2. ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്ബ് ഭക്ഷണ ലേബലുകള്‍ കാണുക, വായിക്കുക.
3. ഉപ്പിട്ട ലഘുഭക്ഷണ ഉപഭോഗം പരിമിതപ്പെടുത്തുക.
4. റെഡി-ടു-ഈറ്റ് ഭക്ഷണത്തേക്കാള്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തിന് മുന്‍ഗണന നല്‍കുക.
5. ഭക്ഷണത്തില്‍ സംസ്കരിച്ചതും പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക

