Celebrity

പ്രായം വെറും നമ്പർ: ഈ ചിത്രങ്ങൾ തമ്മിൽ 13 വർഷത്തിന്റെ ഇടവേള, നിങ്ങൾക്ക് വിശ്വസിക്കാനാവുമോ?; ആരാധകരെ ഞെട്ടിച്ച് സുഹാസിനി

തെന്നിന്ത്യയുടെ എന്നത്തേയും പ്രിയനടിയും സംവിധായകയുമാണ് സുഹാസിനി മണിരത്നം. 1980 കളിലെ നായികാ പദവിയിൽ തിളങ്ങിയ സുഹാസിനി പിന്നീട് അമ്മ വേഷങ്ങളുമായി മലയാള സിനിമയിൽ മടങ്ങി വരവ് നടത്തുകയും ചെയ്‌തു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സുഹാസിനി ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ തമ്മിൽ 13 വർഷത്തെ ഇടവേളയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ? എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് നടി ചോദിച്ചത്. ഒരേ സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രണ്ട് ചിത്രങ്ങൾ തമ്മിൽ 13 വർഷത്തിന്റെ ഇടവേളയുണ്ടെന്നും സുഹാസിനി പറയുന്നു.

”നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നൽകുന്നു. നന്ദി ആസ്ത, ഈ കൊളാഷിന് -സുഹാസിനി കുറിച്ചു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളെ അമ്പരപ്പിക്കുകയാണ് സുഹാസിനിയുടെ ചിത്രങ്ങൾ. ഇപ്പോഴും സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. നിങ്ങൾക്ക് ചെറിയൊരു മാറ്റം പോലും വന്നിട്ടില്ല എന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് നിങ്ങൾ തെളിയിച്ചു എന്നായിരുന്നു ഒരു ആരാധിക പറഞ്ഞത്. അടുത്തിടെ തിയേറ്ററിൽ റിലീസ് ചെയ്ത ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിൽ പ്രണവ് മോഹൻലാലിൻറെ അമ്മവേഷം ചെയ്തത് സുഹാസിനിയാണ്

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

4 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

5 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

5 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

5 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

6 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

7 hours ago