death-Today-Kerala
കൊല്ലം: കൊല്ലം പുത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയത് വീട്ടിലറിഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് കുട്ടി കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീലിമയാണ് ആത്മഹത്യ ചെയ്തത്.
സ്കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് അവധി നൽകിയിരുന്നു.എന്നാൽ നീലിമ കൂട്ടുകാരുമൊത്ത് സ്കൂൾ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങുകയായിരുന്നു. തുടർന്ന് സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാർത്ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കാണുകയും അവർ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
ഇതോടെ അധ്യാപകരെത്തി വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് ഇവരുടെ തന്നെ ഒരു ബന്ധുവിന്റെ വീടിന് മുന്നിലെത്തിയപ്പോൾ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടി. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…