Tuesday, September 22, 2026

കല്ലാര്‍കുട്ടി ഡാമില്‍ ചാടിയ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി; ആത്മഹത്യക്ക് പിന്നിലെ കാരണം ഇതോ ?

ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ ചാടിയ അച്ഛനെയും മകളെയും ഇടുക്കി (Idukki) കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ഇന്നലെയാണ് ബിനീഷിനെയും മകൾ പർവതിയെയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഇന്ന് രാവിലെ അണക്കെട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പോലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ ഡാമിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാര്‍കുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബൈക്കില്‍നിന്ന് മൊബൈല്‍ഫോണും പേഴ്‌സും കണ്ടെത്തി.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോവുംവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയില്‍പൂണ്ട നിലയില്‍ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്.

Related Articles

Latest Articles