Saturday, May 11, 2024
spot_img

പോലീസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; രഹസ്യാന്വേഷണ വിഭാഗത്തിലും മാറ്റം; ക്രൈം വിഭാഗം ഐജിയെയും മാറ്റി ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ഐജിമാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ. ഇന്റലിജൻസ് വിഭാഗം ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂണിറ്റിൽ ഐജിയായിട്ടാണ് മാറ്റം. ക്രൈംബ്രാഞ്ച് ഐജിയായ കെപി ഫിലിപ്പിനെ പോലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായും നിയമിച്ചു

സംസ്ഥാന ഇന്റലിജൻസ് ഐജിയായി കെ സേതുരാമനെ നിയമിച്ചു. പോലീസ് അക്കാദമിയിൽ ട്രെയിനിംഗ് ഐജിയായിരുന്നു സേതുരാമൻ. അതേസമയം പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് തലപ്പത്തെ സ്ഥലംമാറ്റം. കെ റെയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗം ഐജിയെ തന്നെ സർക്കാർ മാറ്റിയിരിക്കുന്നത്.

Related Articles

Latest Articles