ADVOCATE
വയനാട്: ലോൺ അടവ് മുടങ്ങി വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയതിന്റെ മനോവിഷമത്തില്‍ പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. മുന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയായിരുന്നു മരണപ്പെട്ടത്.
പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 10 വര്‍ഷം മുന്നെ 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു തിരിച്ചടക്കേണ്ടിയിരുന്നത്.
ലോണ്‍ അടവ് മുടങ്ങിയതിനാല്‍ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തോടെ വീട്ടില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കിതുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ മടങ്ങി പോവുകയായിരുന്നു. ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയിലായിരുന്നു തൂങ്ങിമരിച്ചത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…