India

സുനന്ദ പുഷ്കർ കേസ്; തരൂരിന് കുരുക്കായി വിചാരണ ഇന്ന് ആരംഭിക്കും


ന്യൂഡൽഹി: തിരുവനന്തപുരം ലോകസഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് കുരുക്കായി, സുനന്ദ പുഷ്കറിന്റ്റെ ദുരൂഹമരണ കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. ദൽഹി പട്യാല കോടതിയിലാണ് വിചാരണ.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടയിലാണ് നിർണായക വിചാരണ എന്നത് തരൂരിന് തിരിച്ചടിയാണ്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം എന്നിവയാണ് ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്.

2014 ജനുവരി പതിനേഴിനാണ്‌ സുനന്ദ പുഷകർ ദൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തുടർന്ന് ദൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്കർ ഇമെയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്. എന്നാലിത് കൃത്രിമമായി നിർമ്മിച്ചതാണന്നും ആരോപണം ഉണ്ട്.

ഈ സന്ദേശത്തോട് ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവൻ രക്ഷിക്കാനോ ശശി തരൂർ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. കൂടാതെ വിവാഹം കഴിഞ്ഞ് ഏഴ് വർഷം ആകാത്തതിനാൽ ഗാർഹിക പീഡനകേസും നിലനിൽക്കും. വിചാരണ തുടരെ നടക്കുകയാണെങ്കിൽ തരൂരിന്റ്റെ സ്ഥാനാർഥിത്വം തന്നെ പ്രതിസന്ധിയിലാകും.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

10 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

10 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

10 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

12 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

18 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

19 hours ago