ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്‌കറിന് ഇന്ന് 74 ആം പിറന്നാൾ. ആരാധകരുടെ ഇടയില്‍ ‘ലിറ്റില്‍ മാസ്റ്റര്‍’ എന്നറിയപ്പെടുന്ന ഈ ഇതിഹാസ താരത്തിന്റെ പ്രതിഭയും കളിക്കളത്തിലെ മനോഭാവവും നിശ്ചയദാര്‍ഢ്യവുമൊക്കെ ബൗളര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. 1987 നവംബറില്‍ കളിക്കളം വിടുന്നത് വരെ 16 വര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ബാറ്റിങ് സംബന്ധിയായ നിരവധി ലോക റെക്കോര്‍ഡുകളുടെ ഉടമ കൂടിയാണ് സുനില്‍ ഗവാസ്‌കര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സുനില്‍ ഗവാസ്‌കര്‍. അഹമ്മദാബാദില്‍ വെച്ച് 1987 മാര്‍ച്ച് 7ന് പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മാച്ചിലാണ് അദ്ദേഹം ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അന്ന് സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,122 റണ്‍സ് പിന്നിട്ടു. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ഏറെക്കാലം സ്വന്തം പേരില്‍ നിലനിര്‍ത്തിയ താരമാണ് ലിറ്റില്‍ മാസ്റ്റര്‍. 125 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 34 സെഞ്ചുറികളാണ് ഇദ്ദേഹം നേടിയത്. പിന്നീട്, 2005-ല്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്നറിയപ്പെടുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡ് മറികടന്നു.
1970-80 കാലഘട്ടം വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ക്രിക്കറ്റില്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. അവരെ തോല്‍പ്പിക്കുക പ്രയാസം നിറഞ്ഞ കടമ്പയായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, സുനില്‍ ഗവാസ്‌കറിനെ സംബന്ധിച്ചിടത്തോളം റണ്‍സ് നേടുന്ന കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു പ്രിയപ്പെട്ട എതിര്‍ ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച 27 മാച്ചുകളിലായി 13 സെഞ്ചുറികളാണ് ഈ ഇതിഹാസ താരം അടിച്ചു കൂട്ടിയത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…