International

നസ്രള്ള വധത്തിൽ ഞെട്ടി ഇസ്‌ലാമിക ഭീകര കേന്ദ്രങ്ങൾ ! സിറിയിയിൽ ഹിസ്ബുള്ള തലവന്റെ മരണം ആഘോഷിച്ച് സുന്നി മുസ്ലിങ്ങൾ; തെരുവുകളിൽ ബൈക്ക് റാലിയും മധുര പലഹാര വിതരണവും ; വീഡിയോ വൈറലാകുന്നു

ഇറാന്റെ പിന്തുണയുള്ള ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതിന്റെ ഞെട്ടലിലാണ് ഇസ്‌ലാമിക ഭീകര കേന്ദ്രങ്ങൾ. മുപ്പത് വർഷത്തോളം ഇറാന്റെ തണലിൽ തഴച്ചു വളർന്ന ഹിസ്ബുള്ളയുടെ അപ്രതീക്ഷിത തകർന്നടിയലിനാണ് ഇനി ലോകം സാക്ഷ്യം വഹിക്കുക. ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനു നേരെ നടത്തിയ വ്യോമക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേൽ പറയുന്നത്. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുള്ളയെ വളർത്തിയെടുത്തത് ഹസൻ നസ്രള്ളയായിരുന്നു. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്രള്ള എത്തിയത്.

ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് നസ്രള്ളയുടെ മരണം സിറിയയിലെ സുന്നി മുസ്ലിങ്ങൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ്. ബൈക്കുകൾ ഇരപ്പിച്ചും ആകാശത്തേക്ക് വെടി ഉതിർത്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവർ ഹിസ്ബുള്ള തലവന്റെ മരണം ആഘോഷിക്കുന്നു. ആഭ്യന്തര യുദ്ധം കലുഷിതമായ സമയത്ത് ലക്ഷക്കണക്കിന് സിറിയൻ പൗരന്മാരായ സുന്നി മുസ്ലിങ്ങളാണ് അഭയം തേടി അയൽ രാജ്യമായ ലെബനനിൽ എത്തിയത്. എന്നാൽ യാഥാസ്ഥിതിക ഷിയ സംഘടനായ ഹിസ്ബുള്ള ഇവരെ പലപ്പോഴും പീഡിപ്പിക്കുകയും നിരവധിപ്പേരെ വധിക്കുകയും ചെയ്തു. നിരവധി സിറിയൻ അഭയാർഥികളുടെ തിരോധാനത്തിലും പ്രതി സ്ഥാനത്തുള്ളത് ഹിസ്ബുള്ളയാണ്

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

1 hour ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

1 hour ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

3 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

3 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

4 hours ago