ഇറാന്റെ പിന്തുണയുള്ള ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതിന്റെ ഞെട്ടലിലാണ് ഇസ്‌ലാമിക ഭീകര കേന്ദ്രങ്ങൾ. മുപ്പത് വർഷത്തോളം ഇറാന്റെ തണലിൽ തഴച്ചു വളർന്ന ഹിസ്ബുള്ളയുടെ അപ്രതീക്ഷിത തകർന്നടിയലിനാണ് ഇനി ലോകം സാക്ഷ്യം വഹിക്കുക. ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനു നേരെ നടത്തിയ വ്യോമക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേൽ പറയുന്നത്. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുള്ളയെ വളർത്തിയെടുത്തത് ഹസൻ നസ്രള്ളയായിരുന്നു. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്രള്ള എത്തിയത്.
നസ്രള്ള വധത്തിൽ ഞെട്ടി ഇസ്‌ലാമിക ഭീകര കേന്ദ്രങ്ങൾ ! സിറിയിയിൽ ഹിസ്ബുള്ള തലവന്റെ മരണം ആഘോഷിച്ച് സുന്നി മുസ്ലിങ്ങൾ; തെരുവുകളിൽ ബൈക്ക് റാലിയും മധുര പലഹാര വിതരണവും ; വീഡിയോ വൈറലാകുന്നു pic.twitter.com/dvFTlaRRYa
— Tatwamayi News (@TatwamayiNews) September 28, 2024
ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് നസ്രള്ളയുടെ മരണം സിറിയയിലെ സുന്നി മുസ്ലിങ്ങൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ്. ബൈക്കുകൾ ഇരപ്പിച്ചും ആകാശത്തേക്ക് വെടി ഉതിർത്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവർ ഹിസ്ബുള്ള തലവന്റെ മരണം ആഘോഷിക്കുന്നു. ആഭ്യന്തര യുദ്ധം കലുഷിതമായ സമയത്ത് ലക്ഷക്കണക്കിന് സിറിയൻ പൗരന്മാരായ സുന്നി മുസ്ലിങ്ങളാണ് അഭയം തേടി അയൽ രാജ്യമായ ലെബനനിൽ എത്തിയത്. എന്നാൽ യാഥാസ്ഥിതിക ഷിയ സംഘടനായ ഹിസ്ബുള്ള ഇവരെ പലപ്പോഴും പീഡിപ്പിക്കുകയും നിരവധിപ്പേരെ വധിക്കുകയും ചെയ്തു. നിരവധി സിറിയൻ അഭയാർഥികളുടെ തിരോധാനത്തിലും പ്രതി സ്ഥാനത്തുള്ളത് ഹിസ്ബുള്ളയാണ്

