അയോധ്യാക്കേസിൽ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. വഖഫ്ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര്‍ പുനപരിശോധന നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്നു. പുന:പരിശോധന ആവശ്യപ്പെട്ട അംഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി, പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെടുക്കുമെന്നും ലക്നൗവിൽ ചേർന്ന യോഗത്തിൽ ബോർഡ് തീരുമാനമെടുത്തു.
പുന: പരിശോധന ഹര്‍ജി നല്‍കില്ലെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ ഫറൂഖി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാല്‍ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ സുന്നി വഖഫ് ബോര്‍ഡിനകത്തും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയർന്നു. പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിലും മുസ്‍ലിം സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

