Supervisor seeks explanation from employees who did not participate in Navakerala Jatha; WhatsApp message is out
മലപ്പുറം: ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആഡംബര യാത്രയായ നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്ത അങ്കണവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ച് സൂപ്പർവെെസർ. മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലാണ് സംഭവം. വാട്സാപ്പിലൂടെയാണ് വിശദീകരണം തേടിയുള്ള സന്ദേശം അയച്ചത്.
നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഐസിഡിഎസ് സൂപ്രവൈസറാണ് വിളംബര ജാഥയിൽ പങ്കെടുക്കാത്ത ജീവനക്കാരോട് വിശദീകരണം ചോദിച്ച് സന്ദേശം അയച്ചത്.
പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. നേരത്തെ തന്നെ ജാഥയിൽ നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് ജീവനക്കാർക്ക് സൂപ്പർവെെസർ നിർദേശം നൽകിയിരുന്നു. എന്നാൽ ജോലി കഴിഞ്ഞ് ചിലർ ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങി. തുടർന്നാണ് വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവരോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…