Kerala

കൊപ്രയുടെ താങ്ങ് വില വർദ്ധന: പാലിക്കപ്പെട്ടത് നാളീകേര കർഷകരോടുള്ള മോദിയുടെ ഗ്യാരണ്ടി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. 2024 സീസണിലെ കൊപ്രയുടെ താങ്ങുവില പുതുക്കി നിശ്ചയിച്ചപ്പോൾ മുൻ സീസണിനെ അപേക്ഷിച്ച് മില്ലിംഗ് കൊപ്രയ്ക്ക് ക്വിൻ്റലിന് 300 രൂപയും ഉണ്ട കൊപ്രയ്ക്ക് ക്വിൻ്റലിന് 250 രൂപയും വർദ്ധിപ്പിച്ചതോടെ നാളീകേര കർഷകരോടുള്ള പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടിയാണ് പാലിക്കപ്പെട്ടത്.

കേരളത്തിലെ നാളികേര കർഷകർക്കാണ് ഇത് കൂടുതൽ ഗുണകരമാകുന്നത്. കേരളത്തിൽ 50 ലക്ഷത്തോളം ആളുകളാണ് നേരിട്ടോ പരോക്ഷമായോ നാളികേരവുമായി ബന്ധപ്പെട്ട കാർഷികവൃത്തിയിലും വ്യവസായങ്ങളിലും ഏർപ്പെട്ടിട്ടുള്ളത്.

എല്ലാ വിളകളുടെയും, അഖിലേന്ത്യാ ഉൽപ്പാദനച്ചെലവിൻ്റെ 1.5 മടങ്ങ് എന്ന നിലയിൽ താങ്ങുവില വർദ്ധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഈ വർദ്ധനവ്.
2014ൽ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോൾ മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 5,250 രൂപയും, ബാൾ കൊപ്രയ്ക്ക് 5,500 രൂപയും ആയിരുന്നു. എന്നാൽ, പുതുക്കിയ എംഎസ്പി പ്രകാരം ഇവ 11,160 രൂപയായും 12,000 രൂപയായും മാറുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

B4 Admin

Recent Posts

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

3 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

3 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

18 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

20 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

23 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

1 day ago