Monday, December 15, 2025

ശബരിമല കേസ്: വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ബെഞ്ച് രൂപവത്കരിച്ചു

: ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാലഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ ബെഞ്ചിലില്ല.

ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും. ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍ നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക.
നവംബര്‍ 14-നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനു വിട്ടത്.

Related Articles

Latest Articles