Kerala

കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ? പുറമെ പ്രകടിപ്പിക്കുന്നില്ലെങ്കിലും ദേവസ്വം ബോർഡും സർക്കാരും ആശങ്കയിൽ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കാത്തതോടെ കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ എന്ന് ആശങ്ക ശക്തം. മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകള്‍ക്കായി ഇനി ഫെബ്രുവരി 13നാണ് ശബരിമല നടതുറക്കുന്നത്. ഈ സമയത്ത് യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും സംഘര്‍ഷത്തിന് വഴിമാറുമെന്നാണ് ആശങ്ക. യുവതികളെ കയറ്റുന്നത് സംബന്ധിച്ച്‌ കുംഭമാസ പൂജ തുടങ്ങുന്ന സമയത്ത് തീരുമാനമെടുക്കാമെന്നാണ് ഇതേപറ്റിയുള്ള ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞത്.

അതേസമയം, കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് തിരഞ്ഞെടുപ്പില്‍ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനോടകം തന്നെ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരെ നില്‍ക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഇക്കാര്യത്തില്‍ ശബരിമല കര്‍മ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ നിലപാട് തന്നെയാണ് ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കുമുള്ളത്. യുവതീ പ്രവേശനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും തടയാന്‍ സംഘപരിവാര്‍ സംഘടനകളും തുനിഞ്ഞിറങ്ങിയാല്‍ മണ്ഡലകാലത്ത് ശബരിമലയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആശങ്ക. സുപ്രീംകോടതിയുടെ വിധി വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമെന്ന് ആശങ്കയുണ്ടെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വര്‍മ പ്രതികരിക്കുകയും ചെയ്‌തു.

admin

Recent Posts

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

19 mins ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

54 mins ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

1 hour ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

1 hour ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

1 hour ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

2 hours ago