Tuesday, December 16, 2025

പെരുമാറ്റചട്ടലംഘനം തുടര്‍ക്കഥയാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറങ്ങുകയാണോയെന്ന് സുപ്രീം കോടതി; രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പരിമിതമായ അധികാരം ഉപയോഗിച്ച് മാത്രമേ നടപടിയെടുക്കാനാകുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി :പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതമായ അധികാരം മാത്രമേ ഉള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഎസ്പി നേതാവ് മായാവതിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

യോഗി ആദിത്യനാഥും മായവതിയും നടത്തിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ചട്ടലംഘനം തുടര്‍ക്കഥയാകുമ്പോള്‍ കമ്മീഷന്‍ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ്, ഇക്കാര്യത്തിലുള്ള പരിമിതി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.

ചട്ടലംഘനം നടത്തുന്ന നേതാക്കളെ അയോഗ്യരാക്കുന്നതുള്‍പ്പെടേയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന് കമ്മീഷന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. ചട്ടലംഘകര്‍ക്കെതിരെ നോട്ടീസ് നല്‍കാനും, ശാസിക്കാനും, ഏറിയാല്‍ പൊലീസില്‍ പരാതി നല്‍കാനും മാത്രമേ അധികാരമുള്ളൂ എന്നും കമ്മീഷന്‍ പറഞ്ഞു. ഇത് മുഖവിലക്കെടുത്ത കോടതി ഇത്തരം വിഷയങ്ങളില്‍ കമ്മീഷനുള്ള അധികാരമെന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി.

Related Articles

Latest Articles