Featured

മീഡിയാവൺ റിപ്പോർട്ടർ മിക്കവാറും പോയി ആത്മഹത്യ ചെയ്തുകാണും

നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ്‌ഗോപി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണു ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പി.കെ. കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ നേരത്തെ ബിഷപിനെ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സുരേഷ് ഗോപിയും അദ്ദേഹത്തെ കാണാനായി എത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല. ഞങ്ങള്‍ തമ്മില്‍ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താല്‍ അതെങ്ങനെ ശരിയാകും.

ഒരു മതത്തിനേയും അദ്ദേഹം റെഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫര്‍ ചെയ്തിട്ടുണ്ടാകും. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല. എന്നായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്.

അതിനിടെ മീഡിയ വണ്ണിനെതിരെ ആദ്ദേഹം കയർത്തു സംസാരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നർക്കോട്ടിക് ജിഹാദ് പരാമർശത്തെപ്പറ്റി ഞങ്ങളൊന്നും സംസാരിച്ചിട്ടില്ല എന്ന് സുരേഷ് ഗോപി വ്യക്തമായി പറഞ്ഞിട്ടും മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ നാര്‍ക്കോട്ടിക് ജിഹാദ് വീണ്ടും ഉയര്‍ത്തി ചൊറിയാൻ നോക്കുകയായിരുന്നു.

അപ്പോൾ തന്നെ സുരേഷ് ഗോപി ചാനലിന്റെ മൈക്ക് ഏതാണെന്ന് നോക്കി മീഡിയാവൺ ആണെന്ന് മനസ്സിലാക്കിയ ശേഷം സിനിമാസ്റ്റൈലിൽ തന്നെ പ്രതികരിക്കുകയായിരുന്നു.

നിങ്ങളത് ചോദിക്കും, ദാറ്റ്സ് വെരി ബാഡ്‌, ഡോണ്ട് പുഷ് യുവര്‍ ടങ് ടു മൈന്‍, പ്ലീസ്. ഐ ഹാവ് മൈ റൈറ്റ്. ഐ ഹാവ് സ്പോക്കണ്‍. ഈഫ് യു നീഡ് ടു ടെലകാസ്റ്റ് ഡു ഇറ്റ്. ഡോണ്ട് പുഷ് തിങ്ക്സ് ഓണ്‍ ടു മൈ ബ്രെയിന്‍. ദാറ്റ് ഫിനിഷ്ഡ്. പ്ലീസ്. ഈഫ് യൂ നീഡ് ടു കണ്ടിന്യൂ ഹിയര്‍ ബി വെരി നോബിള്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

മാത്രമല്ല കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാത്ത എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിക്ക് സര്‍ക്കുലര്‍ ഉണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഉണ്ടെങ്കില്‍ അത് കാണിക്കട്ടേ. പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. പോലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാനാകില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രമുള്ളതാണ്. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന് ആരു പറഞ്ഞു എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. പോലീസിന് അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും മീഡിയാവണ്ണിന് കനത്ത തിരിച്ചടി തന്നെയാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. മീഡിയാവൺ റിപ്പോർട്ടർ പോയി ആത്മഹത്യ ചെയ്യാതിരുന്നാൽ ഭാഗ്യം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾ.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

6 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

6 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

7 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

7 hours ago