സല്യൂട്ട് വിവാദത്തിന് ശേഷം പോലീസുകാരും സുരേഷ് ഗോപി എംപിയും ഒരു അകലം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ പോലീസിന് അപ്രതീക്ഷിതമായി സുരേഷ് ഗോപിയുടെ നന്ദിയും ആദരവുമൊക്കെ എത്തിയത്. തൃശൂര്‍ ജനമൈത്രി പോലീസിനാണ് എംപിയുടെ അപ്രതീക്ഷിത ആദരമെത്തിയത്.
ജില്ലയിലാകെയും സംസ്ഥാനത്തും പ്രശസ്തമാണ് ജനമൈത്രി പോലീസിന്റെ പൊതിച്ചോര്‍ പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാട അണിയിക്കാനാണ് എംപിയെത്തിയത്. ഇതിനോടകം സുരേഷ് ഗോപിയുടെ വരവും പോലീസിനോടുള്ള ഇടപെടലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

