Celebrity

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീരേഖയെ നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ്ഗോപി എംപി: കണ്ണീരോടെ ആദരവേറ്റുവാങ്ങി നടി

തൃശൂർ: മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥന അവാർഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവര്‍പ്പിച്ച്‌ എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ ആദ്യചിത്രമായ ‘വെയിലി’ലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്.

അതേസമയം ശ്രീരേഖയുടെ തൃശൂരിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. പൊന്നാട അണിയിച്ചു കൊണ്ടാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. തുടർന്ന് കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവേറ്റുവാങ്ങിയത്.

ഇത്തവണ ശ്രീരേഖയെ തേടിയെത്തിയത് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ്. വനിത- ശിശുക്ഷേമവകുപ്പില്‍ കൊച്ചിയില്‍ സൈക്കോളജിസ്റ്റാണ് ശ്രീരേഖ. ടിക് ടോക്കിലെ ശ്രീരേഖയുടെ അഭിനയം കണ്ടാണ് സംവിധായകന്‍ ശരത് സിനിമയിലേക്ക് ക്ഷണിച്ചത്.

ആലപ്പുഴ, തണ്ണീര്‍മുക്കം അശ്വതിയാണ്‌ ശ്രീരേഖയുടെ ജന്മവീട്. കോനൂര്‍ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ. മാത്രമല്ല വെയിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് സന്ദീപ്. സിനിമ പൂര്‍ത്തീകരിച്ചശേഷം 2020 മാര്‍ച്ച്‌ 20ന് ആയിരുന്നു വിവാഹം. മോര്‍ഗ്, ഗലീലിയോ എന്നീ ചിത്രങ്ങളില്‍ സന്ദീപിന്റെ സഹനിർമ്മാതാവാണ്‌ ശ്രീരേഖ.

admin

Recent Posts

ഭൗതിക ശരീരം നാട്ടിലേക്കെത്തിക്കാനുള്ള തീവ്രശ്രമം തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നു; കുവൈറ്റ് ദുരന്തത്തിൽ കേന്ദ്രസർക്കാർ എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ദില്ലി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായും പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി…

40 mins ago

300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ മരുമകളുടെ ക്രൂരത; 82-കാരന്റെ മരണം വെറും അപകടമല്ല, ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്; ചുരുളഴിഞ്ഞത് ഇങ്ങനെ!!

മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ മരുമകൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാരറിന്റെ…

3 hours ago

‘എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്’; റീസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി

ജമ്മുകശ്മീരിലെ റീസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി. 'എല്ലാ കണ്ണുകളും വൈഷ്ണോ ദേവി…

3 hours ago