suresh-gopi-plays-with-arun-gopan-s-son-video
മലയാള സിനിമാ പ്രേമികളുടെ സൂപ്പർ ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ ആക്ഷൻ ഹീറോ തന്നെയാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. പലപ്പോഴും പാർലമെന്റിലായാലും, സിനിമയിലായാലും എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന എംപിയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന ക്യൂട്ട് വീഡിയോ എല്ലാവരിലും ഞെട്ടലും ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ അതുപോലെ ഗായകനും സംഗീത സംവിധായകനുമായ അരുൺ ഗോപന്റെ മകൻ ആര്യൻ ഗോപനൊപ്പം കളിയ്ക്കുന്ന സുരേഷ് ഗോപിയുടെ ഒരു ക്യൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അരുൺ ഗോപന്റെ കൈയിലിരിക്കുന്ന ആര്യനെ കളിപ്പിക്കുകയാണ് സുരേഷ് ഗോപി എംപി. വിഡിയോയിൽ അരുൺ ഗോപന്റെ ഭാര്യ നിമ്മിയുമുണ്ട്.
ഇതോടെ ഈ മനോഹരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു.‘നല്ലൊരു മനസിന്റെ ഉടമയും. നല്ലൊരു മനുഷ്യനും’, ‘സുരേഷ് ഗോപി നാട്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സൂപ്പർ സ്റ്റാർ’ എന്നൊക്കെയാണ് ദൃശ്യത്തിനു താഴെയുള്ള ആരാധകരുടെ കമന്റുകൾ.
അരുൺ ഗോപനും നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. അരുൺ ഗോപനും നിമ്മിയും മകന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ മനം കവർന്ന ഗായകനാണ് അരുൺ ഗോപൻ. നിമ്മി സീരിയൽ നടിയാണ്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…