Cinema

”എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് പൂച്ച കടിച്ചതായും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്: ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌…ഒറ്റക്കൊമ്പന്റെ കൊമ്പ്; മാസ് ലുക്കിൽ കിടിലൻ ഡയലോഗുമായി സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒറ്റക്കൊമ്പനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി നര പടര്‍ന്ന താടിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്.

ഈ ലുക്കിന് നിരവധിപേരാണ് മാസ് കമന്റുകളുമായി എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഈ ലുക്കിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ നടത്തിയ പരാമര്‍ശത്തിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയും വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെ കഥാപാത്രത്തിനുവേണ്ടി കൊണ്ടുനടന്ന ആ നരച്ച താടി ഒഴിവാക്കി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

രാജ്യസഭാ എംപി എന്ന നിലയിൽ ആറുവർഷത്തെ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്‍റെ പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ഇതിനൊപ്പം ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള സരസമായ മറുപടിയും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

”രാജ്യസഭാ എംപി എന്ന നിലയിൽ ആറുവർഷത്തെ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. നിങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്താൽ എന്റെ കൈകൾക്ക് കരുത്തും, എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു,”- സുരേഷ് ഗോപി കുറിച്ചു. ഇതിനൊപ്പം തന്റെ കഥാപാത്രത്തിന്‍റെ ലുക്കിനെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പ്രതികരിച്ചു. ”പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌…ഒറ്റക്കൊമ്പന്റെ കൊമ്പ്..”സുരേഷ് ഗോപി കുറിച്ചു.

admin

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

4 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

5 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

5 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

6 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

6 hours ago