കാസര്‍കോട് : പെരിയ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരകളായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഇരുവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.
ആദ്യം കൃപേഷിന്റെ വീട്ടില്‍ എത്തിയ സുരേഷ് ഗോപി പിതാവ് കൃഷ്ണനുമായി സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കൃപേഷിന്റ അച്ഛന്‍ കൃഷ്ണന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡി.സി.സിയുടെ നിസഹകരണത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…