ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതായ വാര്‍ത്ത തള്ളി പാക്കിസ്ഥാന്‍. ഭാവല്‍പുരിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമില്ലെന്നും പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവദ് ചൗദരി പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചരണമാണെന്നും ഫവദ് ചൗദരി ആരോപിച്ചു. കഴിഞ്ഞദിവസം ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ മണിക്കൂറുകള്‍ക്കകമാണ് സ്വന്തം അവകാശവാദം തിരുത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയടക്കം ശക്തമായി രംഗത്തുവന്നതോടെയാണ് ഭാവല്‍പൂരിലെ ജെയ്ഷെ ആസ്ഥാനം പിടിച്ചടക്കിയതായി പാക്കിസ്ഥാന്‍ അറിയിച്ചത്. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന മതപാഠശാല പാക്കിസ്ഥാനി പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്നായിരുന്നു വാര്‍ത്ത. ഇതിന്റെ ഭരണച്ചുമതല ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കു നല്കിയെന്നും കാമ്പസിലെ സുരക്ഷാചുമതല പഞ്ചാബ് പൊലീസിനെ ഏല്പിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം അറുനൂറോളം വിദ്യാര്‍ഥികളും 70 അധ്യാപകരും താമസിക്കുന്ന മദ്രസാ ക്യാമ്പസിന്റെ നിയന്ത്രണമാണ് പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ക്യാമ്പസ് പൊലീസിന്റെ സുരക്ഷാവലയത്തിലാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…