കാസര്‍കോട് : പെരിയ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരകളായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഇരുവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.

ആദ്യം കൃപേഷിന്റെ വീട്ടില്‍ എത്തിയ സുരേഷ് ഗോപി പിതാവ് കൃഷ്ണനുമായി സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കൃപേഷിന്റ അച്ഛന്‍ കൃഷ്ണന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

കൊലപാതകത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡി.സി.സിയുടെ നിസഹകരണത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.