സുരേഷ്ഗോപി , പുലിക്കളി
തൃശ്ശൂർ: പുലിക്കളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ധനസഹായം. ചരിത്രത്തിൽ ആദ്യമായാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് (Development of Pilgrimage, Heritage, and Spiritual Circuit) പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചത്. തൃശ്ശൂരിലെ ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് ലഭിക്കുക.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി നടത്തിയ ചർച്ചകളുടെയും നിരന്തരമായ ഇടപെടലുകളുടെയും ഫലമായാണ് ഈ സഹായം ലഭിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുരേഷ് ഗോപി അറിയിച്ചു. പുലിക്കളി സംഘങ്ങൾക്കുള്ള തന്റെ ഓണസമ്മാനമാണിതെന്ന് സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിന് പുറമെ സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ) ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു:
“ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ കീഴിൽ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിൽ കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും.”
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം ❤️
ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!
ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ Gajendra Singh Shekhawat ജിക്ക് ഹൃദയം നിറഞ്ഞ നന്ദി.
കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ,(Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും. ❤️
Let’s keep the THRISSUR Spirit alive! 🔥
നാലാം ഓണത്തിനാണ് തൃശ്ശൂർ നഗരത്തിൽ പുലിക്കളി നടക്കാറുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധി കാരണം പല സംഘങ്ങളും മത്സരത്തിൽ നിന്ന് പിന്മാറാൻ ആലോചിച്ചിരുന്നു. ഈ സഹായം പുലിക്കളി കലാരൂപത്തിന്റെ നിലനിൽപ്പിനും ഭാവിയിലേക്കുള്ള വളർച്ചയ്ക്കും ഏറെ സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…