ചെന്നൈ: ഐ.പി.എല്ലിന്റെ 13-ാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് മികച്ച തുടക്കമിട്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടിരുന്നു. ഇതോടെ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നയെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ക്യാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. #ComeBackMrIPL എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ റെയ്നയടക്കമുള്ള താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ടെന്ന് ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ളെമിങ് വ്യക്തമാക്കിയിരുന്നു. ‘ചില പ്രധാന താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. റെയ്നയും റായുഡുവുമില്ലാത്ത ബാറ്റിങ് ലൈനപ്പിൽ അഴിച്ചുപണി വേണ്ടിവരും. ഓരോ താരങ്ങളേയും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പഠിച്ചുവരികയാണ്. ടീമിലെ യുവതാരങ്ങൾക്കെല്ലാം അവസരം കൊടുത്ത് കൃത്യമായൊരു ടീം ഫോർമേഷൻ രൂപീകരിക്കുകയാണ് ലക്ഷ്യം.’ ഫ്ളെമിങ് വ്യക്തമാക്കുന്നു.
ചെന്നൈയുടെ ഓപ്പണർമാരായ ഷെയ്ൻ വാട്സണും മുരളി വിജയിക്കും റെയ്നക്ക് പകരം ടീമിലെത്തിയ ഋതുരാജ് ഗെയ്ക്ക്വാദിനും ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ബാറ്റിങ്ങിൽ ആകെ വിശ്വസിക്കാവുന്നത് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിനെ മാത്രമാണ്.
ഇതിന് പിന്നാലെയാണ് റെയ്നയെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയത്. ‘മുരളി വിജയിന് മുടക്കിയ രണ്ട് കോടി രൂപയുണ്ടായിരുന്നെങ്കിൽ റെയ്നക്ക് ബാൽക്കണിയുള്ള റൂം കൊടുക്കാമായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ട്രോൾ. ബാൽക്കണിയുള്ള റൂം അനുവദിക്കാത്തതിനാലാണ് റെയ്ന യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് മുരളി വിജയിയുടെ മോശം ഫോമിനെ ആരാധകർ പരിഹസിക്കുന്നത്.
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…