Kerala

മേലാർകോട്ടെ സൂര്യ പ്രിയയുടെ കൊലപാതകം; പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട്: മേലാർകോട്ടെ സൂര്യ പ്രിയ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക.

ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് തോർത്ത് മുണ്ട് കൊണ്ട് കഴുത്ത് ന്തെരിച്ച് കൊന്നത്. തുടർന്ന് പ്രതി തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല്ലപ്പെട്ട സൂര്യപ്രിയ.

സൂര്യ പ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് ഇതുവരെ വ്യക്തയില്ല.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാർ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

admin

Recent Posts

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

35 mins ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

40 mins ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

43 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

2 hours ago

മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; മൂന്ന് കുടുംബങ്ങളില്‍നിന്നായി തട്ടിയെടുത്ത് 25.000 രൂപ; നാല് പേർ പിടിയിൽ

ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28),…

3 hours ago

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത്…

3 hours ago