പട്ന ∙ ധൈര്യമുണ്ടെങ്കിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു മദ്യനിരോധനം പിൻവലിക്കുമെന്ന വാഗ്ദാനവുമായി അടുത്ത തിരഞ്ഞെടുപ്പു നേരിടണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ വെല്ലുവിളി. ബിഹാറിലെ മദ്യനിരോധന നിയമം പരാജയപ്പെട്ടെന്ന ലാലുവിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനിരോധന നിയമം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് ബിഹാറിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. മദ്യ നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും വിഷമദ്യ ദുരന്തം സംഭവിക്കാറുണ്ടെന്നു സുശീൽ മോദി പറഞ്ഞു. കൊലപാതകങ്ങൾ സംഭവിക്കുന്നുണ്ടെന്നു കരുതി കൊലക്കുറ്റ നിയമം റദ്ദാക്കണമെന്നു പറയുന്നതു പോലെയാണു വിഷമദ്യ ദുരന്തത്തിന്റെ പേരിൽ മദ്യനിരോധന നിയമം പിൻവലിക്കണമെന്ന ആവശ്യമെന്ന് അദ്ദേഹം വാദിച്ചു.
വിഷമദ്യ ദുരന്തത്തിന്റെ പാഠമുൾക്കൊണ്ടു മദ്യനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാണ് ബിഹാർ സർക്കാരിന്റെ ശ്രമമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വെല്ലുവിളിയോട് ലാലു എങ്ങനെ പ്രതികരിക്കും എന്ന് ബീഹാർ രാഷ്ട്രീയം ഉറ്റു നോക്കുകയാണ്
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…