Monday, April 29, 2024
spot_img

ലാലു പ്രസാദ് യാദവിനെ വെല്ലുവിളിക്കുന്നു, മദ്യ നിരോധനം പിൻവലിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോ ? ; സുശീൽ കുമാർ മോദി

പട്ന ∙ ധൈര്യമുണ്ടെങ്കിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു മദ്യനിരോധനം പിൻവലിക്കുമെന്ന വാഗ്ദാനവുമായി അടുത്ത തിരഞ്ഞെടുപ്പു നേരിടണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ വെല്ലുവിളി. ബിഹാറിലെ മദ്യനിരോധന നിയമം പരാജയപ്പെട്ടെന്ന ലാലുവിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനിരോധന നിയമം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് ബിഹാറിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. മദ്യ നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും വിഷമദ്യ ദുരന്തം സംഭവിക്കാറുണ്ടെന്നു സുശീൽ മോദി പറഞ്ഞു. കൊലപാതകങ്ങൾ സംഭവിക്കുന്നുണ്ടെന്നു കരുതി കൊലക്കുറ്റ നിയമം റദ്ദാക്കണമെന്നു പറയുന്നതു പോലെയാണു വിഷമദ്യ ദുരന്തത്തിന്റെ പേരിൽ മദ്യനിരോധന നിയമം പിൻവലിക്കണമെന്ന ആവശ്യമെന്ന് അദ്ദേഹം വാദിച്ചു.

വിഷമദ്യ ദുരന്തത്തിന്റെ പാഠമുൾക്കൊണ്ടു മദ്യനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാണ് ബിഹാർ സർക്കാരിന്റെ ശ്രമമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വെല്ലുവിളിയോട് ലാലു എങ്ങനെ പ്രതികരിക്കും എന്ന് ബീഹാർ രാഷ്ട്രീയം ഉറ്റു നോക്കുകയാണ്

Related Articles

Latest Articles