Featured

രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജിന്റെ ഓർമ്മദിനം

സുഷമ സ്വരാജ് എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാവ് അന്ന് ഹരിയാന സംസ്ഥാനത്തിന്റെ ബിജെപി അധ്യക്ഷ ആണ്. കൂടാതെ ആ സംസ്ഥാനത്തെ മന്ത്രിസഭയിൽ എണ്ണം പറഞ്ഞ ഒരു മന്ത്രിയും ആണ്… 25 വയസ്സിൽ ആ സത്യപ്രതിജ്ഞ ചെയ്യാൻ ഉണ്ടായ ആർജ്ജവം നേടി കൊടുത്തത് “എന്റെ കുടുംബ പാർട്ടി” ആയത് കൊണ്ടു എന്ന അധികാരം അല്ല… മറിച്ചു സംഘാടക പാടവം കൊണ്ടും നേതൃത്വ ഗുണം കൊണ്ടു ദേശീയതയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർക്കുണ്ടായിരുന്ന അസാമാന്യ കഴിവുകൾ കൊണ്ടാണ്..

സുഷമയുടെ അമ്മയോ കുടുംബമോ കോണ്ഗ്രസ്സിന്റെ പോലെ ഒരു കുടുംബ ബിസിനസ്സ് ആയി ഭരണവും രാഷ്ടീയവും കൊണ്ടു നടന്നവരല്ല… സുഷമ സ്വരാജ് 70 കളിൽ തന്നെ വിദ്യാർത്ഥി സംഘടന ആയ ABVP യുടെ മിന്നും താരം ആയിരുന്നു… പ്രസംഗവേദികളിൽ അഗ്നി പടർത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ. സംസാരിക്കുന്ന വേദികളിൽ ജന മനസ്സുകളെ ചിന്തിപ്പിക്കുന്ന സ്വാധീനിക്കുന്ന കാച്ചി കുറുക്കിയ പ്രസംഗങ്ങൾ അവരുടെ മുഖമുദ്ര ആയിരുന്നു. 25 വയസ്സിൽ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന സ്ഥാനങ്ങൾ വക്കീൽ പരീക്ഷ പാസ്സായ ഒരു കൊച്ചു യുവതിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവരുടെ കുടുംബ മഹിമയും അച്ഛന്റെ പേരിന്റെ പ്രസക്തിയും അല്ല ബിജെപി നോക്കിയത് എന്നു സാരം…

പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദേശ കാര്യ മന്ത്രി ആയി ലോകം തന്നെ പുകഴ്ത്തിയ ഉയരങ്ങളിലേക്ക് പറന്നപ്പോഴും ഒരു പഴയ ABVP കാര്യകർത്താവിന്റെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ഉള്ള ആ തീപ്പൊരി ആളി കത്തുക അല്ലാതെ മരണം വരെ ഒട്ടും ഒളി മങ്ങി കണ്ടിട്ടില്ല… വിശ്വസിച്ച ആശയത്തിന് വേണ്ടി യൗവനവും കൗമാരവും എല്ലാം ദാനം ചെയ്ത തന്റെ മാർഗ്ഗദർശികളെ പോലെ അവസാന നിമിഷം വരെ നാടിനു വേണ്ടി നൽകി ആണ് അമ്മ യാത്രയായത്…

സുഷമ സ്വരാജ് എന്ന കരുത്തയായ ഈ നേതാവിനെ പറ്റി പറയാൻ വിശേഷണങ്ങൾ ഏറെയാണ്. ഒന്നാം മോദിസര്‍ക്കാരിലെ ‘വിദേശ കാര്യമന്ത്രി” എന്ന നിലയിൽ തിളങ്ങിയ രാഷ്ട്ര തന്ത്രജ്ഞയെയാണ് സുഷമജീയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. പ്രവാസികള്‍ക്ക് വേണ്ടിയുളള സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യയുടെ വിദേശ കാര്യമന്ത്രി കസേരയിൽ എത്തുന്ന വനിതയാണ് സുഷമ സ്വരാജ്. 10 വര്‍ഷം ലോക്‌സഭാംഗമായിരുന്നു. ദില്ലിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമ സ്വരാജായിരുന്നു. ഹരിയാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർ‍ഡും സുഷമജീയ്ക്ക് സ്വന്തമാണ്. 1977ലാണ് ആദ്യമായി സുഷമാ സ്വരാജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ദേവിലാല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി പദവിയേല്‍ക്കുമ്പോള്‍ സുഷമ സ്വരാജിന് പ്രായം വെറും 25 വയസ്സായിരുന്നു. അന്ന് തന്നെ മികച്ച മന്ത്രിയായും നേതാവായും പേരെടുത്തു. വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ പരിഷത്തിലൂടെ 1970ലാണ് സുഷമ സ്വരാജ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സുഷമാ സ്വരാജ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് വിടവാങ്ങുന്നത്. നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം. പ്രവാസികൾക്ക് മാത്രമല്ല സാധാരണക്കാരുടെയും അമ്മ കൂടി ആയിരുന്നു സുഷമ സ്വരാജ്

Kumar Samyogee

Recent Posts

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

18 mins ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

21 mins ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

52 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

1 hour ago

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…

4 hours ago

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

4 hours ago