ടെഹ്‌റാന്‍: ഇന്ത്യക്കു പിന്നാലെ പാകിസ്ഥാന്‍ കേന്ദ്രമായ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഘ്ച്ചി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും ഇന്ത്യയും രണ്ട് ഹീനമായ ഭീകരാക്രമണങ്ങള്‍ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സഹിച്ചതു മതി-സെയെദ് ട്വിറ്ററില്‍ കുറിച്ചു.
ബള്‍ഗേറിയയിലേക്കുള്ള ത്രിദിന സന്ദര്‍ശനത്തിനിടെയാണ് സുഷമ ടെഹ്‌റാനില്‍ സെയെദുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി പതിനാലിന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫിന്റെ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഔദ്യോഗിക കണക്കു പ്രകാരം നാല്‍പ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഫെബ്രുവരി 13നാണ് ഇറാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 27 ഐ ആര്‍ ജി സി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍- ബലൂച്ചിസ്താന്‍ പ്രവിശ്യയിലെ സഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഐ ആര്‍ ജി സി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…