Wednesday, April 24, 2024
spot_img

യുദ്ധമെങ്കിൽ യുദ്ധം, ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇന്ത്യക്കു പിന്നാലെ പാകിസ്ഥാന്‍ കേന്ദ്രമായ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ്‌ അബ്ബാസ് അരാഘ്ച്ചി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും ഇന്ത്യയും രണ്ട് ഹീനമായ ഭീകരാക്രമണങ്ങള്‍ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സഹിച്ചതു മതി-സെയെദ് ട്വിറ്ററില്‍ കുറിച്ചു.

ബള്‍ഗേറിയയിലേക്കുള്ള ത്രിദിന സന്ദര്‍ശനത്തിനിടെയാണ് സുഷമ ടെഹ്‌റാനില്‍ സെയെദുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി പതിനാലിന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫിന്റെ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഔദ്യോഗിക കണക്കു പ്രകാരം നാല്‍പ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ഫെബ്രുവരി 13നാണ് ഇറാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 27 ഐ ആര്‍ ജി സി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍- ബലൂച്ചിസ്താന്‍ പ്രവിശ്യയിലെ സഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഐ ആര്‍ ജി സി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു.

Related Articles

Latest Articles