Wednesday, December 17, 2025

പാലാ ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍;പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. രാമപുരം സ്വദേശി മനു മുരളി ആണ് അറസ്റ്റിലായത്. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ഭാര്യയുടെ അടുത്ത് എത്തി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുമായി മനുവും കൂടെ എത്തിയ നാലുപേരും ചേര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടായി. ആശുപത്രിയിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തുകയായിരുന്നു. പിന്നീട് മനുവും സംഘവും പ്രകോപിതരായി സെക്യൂരിറ്റി ജീവനക്കാരനായ നിതിനെ ആക്രമിക്കുകയായിരുന്നു.

മനുവും സുഹൃത്തുക്കളുമായി ചേർന്ന് ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ നിതിന്റെ രണ്ട് കൈവിരലുകള്‍ക് പൊട്ടല്‍ ഏറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മനുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും

Related Articles

Latest Articles