Saturday, December 13, 2025

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെഫോണിൽ പീഡനദൃശ്യങ്ങൾ, ഇര അഞ്ചുവയസുകാരി !ചോദ്യം ചെയ്യലിൽ പുറത്ത്‌വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു.പെരുമ്പാവൂരിലാണ് സംഭവം.ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തി.125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ നിന്ന് കണ്ടെടുത്തത്.
അതേസമയം പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. ഇയാൾ ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്നതും പോലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.കൂടാതെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. പോക്‌സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്.

Related Articles

Latest Articles