പ്രതീകാത്മക ചിത്രം
മുംബൈയിലെ പൈധോണിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. 40 വയസ്സുകാരനായ അബ്ദുള്ള ദൊകാഡിയ, 35 വയസ്സുകാരിയായ ഭാര്യ നസ്രീൻ, ഇവരുടെ മക്കളായ 16 വയസ്സുകാരി ആയിഷ, 13 വയസ്സുകാരി സൈനബ് എന്നിവരാണ് മരണപ്പെട്ടത്.
ഏപ്രിൽ 25-ന് രാത്രി പത്തരയോടെ ഒമ്പത് അംഗ കുടുംബം ഒരുമിച്ച് അത്താഴമായി ബിരിയാണി കഴിച്ചിരുന്നു. അതിനുശേഷം രാത്രി ഒരു മണിയോടെ കുടുംബാംഗങ്ങൾ തണ്ണിമത്തനുംകഴിച്ചു. പിന്നാലെ പുലർച്ചെ അഞ്ചരയോടെയാണ് നാല് പേർക്കും കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആദ്യം കുടുംബ ഡോക്ടറെ കാണുകയും പിന്നീട് ചികിത്സയ്ക്കായി ഇവരെ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ തന്നെ നാല് പേരും മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ഹിസ്റ്റോപാത്തോളജിക്കൽ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. ജെ.ജെ. മാർഗ് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം കുടുംബം രാത്രി ബിരിയാണി കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിച്ചിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…