പ്രതീകാത്മക ചിത്രം
ടെഹ്റാൻ : ഒമാൻ തീരത്ത്, ഷിനാസ് തുറമുഖത്തിന് സമീപത്തായി കെമിക്കൽ ടാങ്കറിന് നേരെ ഇറാൻ കോസ്റ്റ് ഗാർഡ് വെടിവയ്പ്പ് നടത്തിയതായി റിപ്പോർട്ട്. ടോഗോ പതാകയേന്തിയ എം.ടി. സൈറോൺ എന്ന കപ്പലിന് നേരെയാണ് ഏപ്രിൽ 25-ന് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഡയറക്ടർ മൻദീപ് സിംഗ് രൺധാവയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മറ്റ് കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന എം.ടി. സൈറോണിനെ ഇറാൻ കോസ്റ്റ് ഗാർഡ് തടയുകയും മുന്നറിയിപ്പായി വെടിവയ്ക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ മിഷനുകളുമായും മാരിടൈം സ്റ്റേക്ക്ഹോൾഡർമാരുമായും തുറമുഖ മന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടുവരികയാണ്. കപ്പലിലെ ജീവനക്കാരും സമുദ്രയാന പ്രവർത്തനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. നേരത്തെ വി.എൽ.സി.സി സൻമാർ ഹെറാൾഡ്, ജഗ് അർണവ്എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിരുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങൾ ഇറാൻ പുനഃസ്ഥാപിച്ചതായും, അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുന്നത് വരെ ചരക്ക് നീക്കത്തിന് തടസ്സം നിൽക്കുമെന്നും ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മേഖലയിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…
ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന് സാഗര് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്, സ്വകാര്യ…
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…