അഭിജിത്ത് ഷാജി
പത്തനംതിട്ട : തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരിവല്ലയിലെത്തിയത്. തിരുമൂലപുരത്ത് വാടക വീട്ടിലായിരുന്നു താമസം. ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. തിരുമൂലപുരത്തെ വാടക വീട്ടിലെത്തി പെൺകുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്.
കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി തർക്കവും ഇരുവരും തമ്മിൽ നടന്നിരുന്നു. തന്നെ അഭിജിത്ത് ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും പെൺകുട്ടി പറയുന്നു.ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും പ്രണയബന്ധത്തിൽനിന്നും പിന്മാറുന്നതായി യുവാവിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…