Friday, December 19, 2025

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഡയാലിസിസ് ടെക്നീഷ്യന്മാര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ച് എസ് യു ടി ആശുപത്രി

തിരുവനന്തപുരം: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയുടെ നെഫ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ എസ് പി ഗ്രാന്റ് ഡേയ്സില്‍ വച്ച് ഡയാലിസിസ് ടെക്നീഷ്യന്മാര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹീമോഡയാലിസിസിന്റെ സമകാലിക വിവരങ്ങളെ പറ്റി
അവബോധരാകുന്നതിലൂടെ വൃക്ക രോഗികള്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കുമെന്നതിനാലാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ഉത്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.

വൃക്ക മാറ്റിവക്കല്‍ ‘ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണ’ത്തെ പറ്റി ആശുപത്രിയുടെ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ശിവരാമകൃഷ്ണന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്) അവബോധ ക്ലാസ്സ് നടത്തി. നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. വിഷ്ണു ആര്‍ എസ്, ഡോ. നിഷി മാത്യു എന്നിവര്‍ ‘Continuous Renal Replacement Therapy (CRRT)’, ‘ഹീമോഡയാലിസിസ് രോഗികളുടെ ഭക്ഷണ രീതി’ എന്നീ വിഷയങ്ങളെ പറ്റി സംസാരിച്ചു. നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ജോര്‍ജ് ആശംസയര്‍പ്പിക്കുകയും മോഡറേറ്റ് ചെയ്യുകയും ചെയ്ത പരിപാടിയില്‍ ചീഫ് ഡയാലിസിസ് ടെക്നീഷ്യന്‍ ഗോപകുമാര്‍ പി ആര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

Related Articles

Latest Articles