sarith
പാലക്കാട് : സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാടിലെ ഫ്‌ളാറ്റിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് സംഘം. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് നൽകുന്ന മറുപടി.
രാവിലെയോടെയാണ് വിജിലൻസ് സരിത്തിനെ കൊണ്ടുപോയത്. സ്വപ്ന സുരേഷും മറ്റ് സ്റ്റാഫുകളും താമസിക്കുന്ന ബിൽടെക് അവന്യൂ എന്ന ഫ്ളാറ്റിൽ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനെ ശേഷം പതിനഞ്ച് മിനിറ്റിനിടയിലാണ് ശരത്തിനെ തട്ടികൊണ്ട് പോയത്.
എന്നാൽ, എന്ത്കൊണ്ട് നോട്ടീസ് നൽകാതെയും അറിയിക്കാതെയും കൊണ്ട് പോയെന്ന് സരിത ചോദിച്ചു. കസ്റ്റഡിയിൽ എടുക്കുന്നെങ്കിൽ ആദ്യം കൊണ്ട് പോകേണ്ടത് ശിവശങ്കറിനെ ആണെന്നും സരിത വ്യക്തമാക്കി.
രാവിലെ സ്വപ്‌ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിന്ന് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. പോലീസാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം വന്ന് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. മൊബൈൽ ഫോൺ ഉൾപ്പെടെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
എന്നാൽ സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കിയതോടെ ആരാണ് കൊണ്ടുപോയതെന്ന് സംശയമായി. മാധ്യമങ്ങളും പോലീസും അന്വേഷണം തുടരുന്നതിനിടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി വിജിലൻസ് സ്ഥിരീകരിക്കുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…